'റിയാസ് മുൻ മന്ത്രി സുധാകരനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം'; പൊതുമരാമത്ത് വകുപ്പിൽ കെടുകാര്യസ്ഥതയെന്ന് വി.ഡി സതീശൻ

''റോഡിലെ കുഴിയിൽ വീണുള്ള മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ വർക്കരിക്കുന്നുവെന്നപൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യകരം"

MediaOne Logo

Web Desk

  • Updated:

    2022-08-08 08:08:35.0

Published:

8 Aug 2022 6:55 AM GMT

റിയാസ് മുൻ മന്ത്രി സുധാകരനിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കണം; പൊതുമരാമത്ത് വകുപ്പിൽ കെടുകാര്യസ്ഥതയെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: റോഡിലെ കുഴിയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡുകളിൽ മഴക്കാലപൂർവ ജോലി നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നു എന്നും സതീശന്‍ വ്യക്തമാക്കി.

വകുപ്പിനുള്ളിലെ തർക്കവും പൊതുമരാമത്ത് വകുപ്പിന്‍റെ കെടുകാര്യസ്ഥതയുമാണ് ജോലി മുടങ്ങാന്‍ കാരണം. പൊതുമരാമത്ത് മന്ത്രി പഴയ മന്ത്രി ജി. സുധാകരനോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കണമെന്നും സതീശൻ പറഞ്ഞു.

മൂന്നു മാസം കൊണ്ട് 15 പേരാണ് കുഴിയിൽ വീണ് മരിച്ചത്. റോഡിലെ കുഴിയിൽ വീണുള്ള മരണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ വർക്കരിക്കുന്നുവെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന പരിഹാസ്യമാണ്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളാണ് സി.പി.ഐ സമ്മേളനങ്ങളിൽ വിമർശനമായി വരുന്നതെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story