ആര്‍ജെഡി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം: സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന്
ആര്‍ജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറിസുരേഷിനാണ് വെട്ടേറ്റത്

കോഴിക്കോട്: വടകരയില്‍ ആര്‍.ജെ.ഡി പ്രവര്‍ത്തകന് വേട്ടേല്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മീഡിയവണിന്. ആര്‍. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കല്‍ താഴെകുനി സുരേഷിനാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്. ലാലു എന്ന ശ്യാം ലാലാണ് ആക്രമിച്ചതെന്നാണ് ആര്‍ജെഡിയുടെ ആരോപണം. അദ്ദേഹം സിപിഎം അനുഭാവിയാണെന്നാണ് ആര്‍ജെഡി പറയുന്നത്.
അതേസമയം, നേരത്തെ ആര്‍ജെഡിയുടെ യുവജനവിഭാഗം വില്യാപള്ളിയില്‍ നടത്തിയ പരിപാടിക്ക് തീയിട്ട സംഭവമുണ്ടായിരുന്നു. ശ്യാം ലാലാണ് അന്ന് തീയിടലിന് നേതൃത്വം നല്‍കിയത്.
വെട്ടേറ്റ സുരേഷാണ് ശ്യാം ലാലിന്റെ പേര് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് ആര്‍ജെഡിയുടെ ആരോപണം. ശ്യാം ലാലിനെ ഇതുവരെയും പിടുകൂടാന്‍ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Next Story
Adjust Story Font
16

