Quantcast

സുരേഷ് ഗോപി ക്ഷണിച്ച പരിപാടിക്ക് പോകാനാവില്ല;പിന്തുണയിൽ സന്തോഷം: ആർ.എൽ.വി രാമകൃഷ്ണൻ

സുരേഷ് ഗോപി ക്ഷണിച്ച ദിവസം മറ്റൊരു പരിപാടിയുള്ളതുകൊണ്ടാണ് പങ്കെടുക്കാൻ കഴിയാത്തതെന്ന് ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    22 March 2024 4:31 PM IST

RLV Ramakrishnan about suresh gopi
X

തൃശൂർ: സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ. അന്ന് മറ്റൊരു പരിപാടിയുണ്ട്. ക്ഷണിച്ചതിൽ സന്തോഷമുണ്ട്. ചേട്ടൻ മരിച്ചതിന് ശേഷം ആദ്യമായാണ് സിനിമാ മേഖലയിൽനിന്ന് ഇങ്ങനെയൊരു പിന്തുണ കിട്ടുന്നതെന്നും ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

കലാമണ്ഡലം സത്യഭാമയിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. തനിക്ക് ലഭിക്കുന്ന പിന്തുണയിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല. കലാകാരനെന്ന രീതിയിൽ ഇത്തരമൊരു വിവേചനത്തെ എതിർത്തുകൊണ്ടാണ് താൻ മുന്നോട്ട് പോകുന്നതെന്നും രാമകൃഷ്ണൻ പറഞ്ഞു.

കലാമണ്ഡലം സത്യഭാമ ആർ.എൽ.വി രാമകൃഷ്ണനെതിരെ അധിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് വേദി നൽകുമെന്ന് സുരേഷ് ഗോപി പറഞ്ഞത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

TAGS :

Next Story