Quantcast

'റോഡ് റോളർ നിർത്തിയിട്ടിരിക്കുന്നത് വീട്ടുപടിക്കലിൽ, ആരുടേതാണെന്നറിയില്ല'; പുറത്തിറങ്ങാനാകാതെ 98 വയസുള്ള അമ്മയും മകളും

അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയ സമയത്താണ് റോഡ് റോളർ വീട്ടുപടിക്കല്‍ നിർത്തിയിട്ടത്

MediaOne Logo

Web Desk

  • Updated:

    2025-12-16 04:03:41.0

Published:

16 Dec 2025 8:18 AM IST

റോഡ് റോളർ നിർത്തിയിട്ടിരിക്കുന്നത് വീട്ടുപടിക്കലിൽ, ആരുടേതാണെന്നറിയില്ല; പുറത്തിറങ്ങാനാകാതെ   98 വയസുള്ള അമ്മയും മകളും
X

കണ്ണൂർ: പയ്യന്നൂരിൽ കിടപ്പിലായ അമ്മയുടെയും മകളുടെയും കണ്ണീരു വീഴ്ത്തുകയാണ് ഒരു റോഡ് റോളർ. വീട്ടിലേക്കുള്ള വഴിയടച്ച് റോഡ് റോളർ പാർക്ക് ചെയ്തതിനെ തുടർന്ന് പുറത്തിറങ്ങാൻ പറ്റാത്ത നിലയിലാണ് ഇരുവരും. പ്രശ്നം പരിഹരിക്കാൻ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഇവർ.

അന്നൂർ കണ്ടക്കോരൻ മുക്കിലെ രമണിയുടെ ഇരിപ്പ് തുടങ്ങിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. ഗേറ്റിന് മുന്നിലായി വീട്ടിൽ നിന്ന് പുറത്തുപോകാൻ പറ്റാത്ത വിധത്തിൽ റോഡ് റോളർ നിർത്തിയിട്ടതോടെയാണ് ഈ ദുർഗതി. രമണിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് റോഡ് റോളർ ആരോ വീട്ടിന് മുന്നിൽ കൊണ്ടിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വഴി മുടക്കി നിൽക്കുന്ന റോഡ് റോളർ കൊണ്ടു പോകാതായതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

98 വയസ് പ്രായമായ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോയ സമയത്താണ് റോഡ് റോളർ വാതിൽക്കൽ നിർത്തിയിട്ടത്. കാഞ്ഞങ്ങാട് രജിസ്ട്രേഷനിലുള്ള റോഡ് റോളർ ആരുടെതാണെന്ന് പോലും രമണിക്ക് അറിയില്ല.സമീപത്തെങ്ങും അടുത്ത കാലത്ത് ടാറിങ്ങും നടന്നിട്ടില്ല. ദേഷ്യവും നിരാശയും കടിച്ചമർത്തി കഴിയുകയാണ് രമണിയും അമ്മ കാർത്ത്യായിനിയും.


TAGS :

Next Story