റോബിന് വീണ്ടും പൂട്ട്; ബസ് തമിഴ്‌നാട് ആര്‍ടിഒ കസ്റ്റഡിയിലെടുത്തു
ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്ന് ഉടമ

പാലക്കാട്: റോബിന്‍ ബസ് വീണ്ടും തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാടിലെ റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോയമ്പത്തൂര്‍ ആര്‍ടിഒ കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയതായിരുന്നു ബസ്. ഓള്‍ ഇന്ത്യ പെര്‍മിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പറഞ്ഞു. നിയമലംഘനങ്ങളുടെ പേരിൽ നിരവധിതവണ നടപടികൾ നേരിട്ട ബസ്സാണ് റോബിൻ ബസ്.
കോയമ്പത്തൂരിൽവെച്ചാണ് ബസ് തമിഴ്നാട് മോട്ടോർവാഹനവകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തമിഴ്നാട് റോഡ് നികുതി അടയ്ക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നതെന്നാണ് ബസ് ഉടമയുടെ വാദം
Next Story
Adjust Story Font
16

