Quantcast

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനി റോബോട്ടുകളും

വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 March 2024 6:55 AM GMT

Lok Sabha election,kerala,Robotsfor election campaign,Election2024,ലോക്സഭാ തെരഞ്ഞെടുപ്പ്,റോബോട്ട്,തെരഞ്ഞെടുപ്പ് പ്രചാരണം,
X

തൃശ്ശൂർ: ജില്ലയിലെ ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകളും. തെരഞ്ഞെടുപ്പിന് മുഴുവൻ വോട്ടർമാരുടെയും പങ്കാളിത്തം ഉറപ്പാക്കാനും വോട്ടർമാർക്ക് ബോധവൽക്കരണം നടത്തുന്നതിനുമുള്ള സ്വീപ് പ്രചാരണ പ്രവർത്തനങ്ങൾക്കാണ് റോബോട്ടുകളെ ഉപയോഗിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കലൂർ ഐഎംഎ ഹാളിൽ മുഖ്യ തിരഞ്ഞെടുത്ത് ഓഫീസർ സഞ്ജയ് കൗൾ നിർവഹിച്ചു.

തൃശൂർ ജില്ലയിലെ പ്രധാന മാളുകളിലും പരിസരങ്ങളിലും പ്രചാരണ പ്രവർത്തനങ്ങൾക്ക് റോബോട്ടുകൾ ഉപയോഗിക്കുമെന്ന് തൃശ്ശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജ പറഞ്ഞു. എല്ലാവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പ് സമയത്ത് അറിവോടെ തീരുമാനമെടുക്കാൻ വോട്ടർമാരെ തയ്യാറാക്കുകയും ചെയ്യുന്ന വിവിധ ബോധവൽക്കരണ വീഡിയോകൾ റോബോട്ട് വഴി പ്രദർശിപ്പിക്കും. ഒപ്പം റോബോട്ടിനൊപ്പം സെൽഫി എടുക്കാനും അവസരം ഒരുക്കുമെന്നും കലക്ടർ പറഞ്ഞു.

ചടങ്ങിൽ അഡീഷണൽ തെരഞ്ഞെടുപ്പ് ഓഫീസർമാരായ ഡോ അദീല അബ്ദുല്ല, വി ആർ പ്രേംകുമാർ, എറണാകുളം ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.

TAGS :

Next Story