താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു; വാഹനങ്ങൾ ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി
ഒൻപതാം വളവിന് താഴെയാണ് പാറ അടർന്ന് വീണത്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പാറ അടർന്നു റോഡിൽ വീണു. ഒൻപതാം വളവിന് താഴെയാണ് പാറ അടർന്ന് വീണത്. ഈ സമയം വാഹനങ്ങൾ വരാതിരുന്നതിനാൽ അപകടം ഒഴിവായി.
ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. പാറ അടര്‍ന്ന് വീണതിനെത്തുടര്‍ന്ന് ഭാഗികമായി ഗതാഗതതടസ്സം നേരിടുന്നുണ്ട്. ഹൈവേ പൊലീസ് എത്തി പാറയും മണ്ണും നീക്കം ചെയ്യുന്ന നടപടികള്‍ തുടങ്ങി.
Next Story
Adjust Story Font
16

