നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആർഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍
ഗാന്ധിജി സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാർ ഗാന്ധിയെ തടഞ്ഞ് സംഘ്പരിവാർ പ്രവർത്തകർ.
സംഘ്പരിവാർ രാജ്യത്തിന്റെ ആത്മാവിന് ക്യാന്‍സര്‍ പടർത്തുന്നുവെന്ന പ്രസംഗത്തിനെതിരെയായിരുന്നു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിലായിരുന്നു സംഘ്പരിവാറിനെതിരെ തുഷാര്‍ ഗാന്ധി സംസാരിച്ചത്.
പ്രസംഗത്തിന് ശേഷം കാറില്‍ പോകാനിരിക്കെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടഞ്ഞത്. എന്നാല്‍ തന്റെ പ്രസ്താവന പിൻവലിക്കില്ലെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായും തുഷാർ ഗാന്ധി വ്യക്തമാക്കി. ഗാന്ധിജി സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ അദ്ദേഹം പ്രതിഷേധക്കാരെ വകവെക്കാതെ കാറിൽ കയറി പോവുകയായിരുന്നു.
watch video report
Next Story
Adjust Story Font
16

