ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ആർഎസ്എസ് ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളി: പിണറായി വിജയൻ
'മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് ആർഎസ്എസ് മറക്കരുത്'

തിരുവനന്തപുരം: ഭരണഘടയിൽ നിന്ന് സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പ്രസ്താവന അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളിയാണിതെന്നും ഇത് അംഗീകരിക്കാൻ മതനിരപേക്ഷ സമൂഹത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് ആർഎസ്എസ് മറക്കരുതെന്നും ഭരണഘടനയുടെ ആമുഖത്തിൽ കൈവെക്കാൻ ആവശ്യപ്പെടുന്നത് സംഘ്പരിവാർ അജണ്ടയുടെ ഒളിച്ചു കടുത്തലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം എന്നായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന.
Next Story
Adjust Story Font
16

