Quantcast

നിയമസഭ തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ ബിജെപി നേതൃത്വത്തിന് വീഴ്ച്ചപറ്റിയതായി ആര്‍.എസ്.എസ്

കൊടകര കള്ളപ്പണക്കേസ് അടക്കമുള്ള വിഷയങ്ങളാണ് ആര്‍എസ്എസ്- ബിജെപി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചാവിഷയമായത്.

MediaOne Logo

Web Desk

  • Published:

    21 Jun 2021 1:37 AM GMT

നിയമസഭ തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ ബിജെപി നേതൃത്വത്തിന് വീഴ്ച്ചപറ്റിയതായി ആര്‍.എസ്.എസ്
X

നിയമസഭ തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ ബി.ജെ.പി നേതൃത്വത്തിന് വീഴ്ച്ചപറ്റിയതായി ആര്‍.എസ്.എസ് വിമര്‍ശനം. കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് ബിജെപി യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ബിജെപി നേതാക്കളുടെ പ്രവര്‍ത്തനം വിലയിരുത്താനും ആര്‍.എസ്.എസ് തീരുമാനിച്ചു.

നിയമസഭ തെരഞ്ഞെടുപ്പ്, കൊടകര കള്ളപ്പണക്കേസ് അടക്കമുള്ള വിഷയങ്ങളാണ് ആര്‍എസ്എസ്- ബിജെപി യോഗത്തില്‍ പ്രധാനമായും ചര്‍ച്ചാ വിഷയമായത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് ബി.ജെ.പിയിലെ വിഭാഗീയത പ്രവര്‍‌ത്തനങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ കാരണമെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് ഏകോപനത്തില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായാണ് ആര്‍‌.എസ്.എസ് വിലയിരുത്തല്‍‌. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളിലടക്കം പല മുതിര്‍ന്ന നേതാക്കളും മൗനം പാലിച്ചു. ഇത് വിഭാഗീയതയുടെ ഭാഗമായുണ്ടായതാണ്.

കള്ളപ്പണക്കേസ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് നിര്‍ദേശമാണ് ബിജെപിക്ക് ആര്‍എസ്എസ് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം കൃത്യമായ ഇടവേളകളില്‍ വിലയിരുത്താനും ആര്‍എസ്എസ് തീരുമാനമെടുത്തിട്ടുണ്ട്. കൊടകരകള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരായ നീക്കത്തിന്റെ ഭാഗമായി ഒരു വിഭാഗം നേതാക്കള്‍‌ പാര്‍ട്ടിയെ പ്രതിരോധിക്കാതെ വിട്ട് നിന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് തീരുമാനം.

TAGS :

Next Story