Quantcast

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാൻ

2023 മെയ് രണ്ടിന് തൃശൂരിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലയുമായി എഡിജിപി എം.ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തിയത്.

MediaOne Logo

Web Desk

  • Updated:

    2024-09-07 10:19:23.0

Published:

7 Sept 2024 3:46 PM IST

RSS Leader-ADGP Meeting is personal says Saji Cherian
X

തിരുവനന്തപുരം: ആർഎസ്എസ് സെക്രട്ടറിയുമായുള്ള എഡിജിപി എം.ആർ അജിത്കുമാറിന്റെ കൂടിക്കാഴ്ച വ്യക്തിപരമെന്ന് മന്ത്രി സജി ചെറിയാൻ. പി.വി അൻവർ ആരോപണമുന്നയിച്ച രീതി ശരിയായില്ല. ഉന്നയിച്ച പ്രശ്‌നങ്ങൾ പാർട്ടി അന്വേഷിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കൂടിക്കാഴ്ചയെ നിസ്സാരവൽക്കരിച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അജിത്കുമാർ കൂടിക്കാഴ്ച നടത്തിയതിന് ഞങ്ങൾ എന്തുവേണമെന്നായിരുന്നു എം.വി ഗോവിന്ദന്റെ ചോദ്യം.

2023 മെയ് രണ്ടിന് തൃശൂരിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബൊലയുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് വിഭാഗം വിവരം നൽകിയിരുന്നെങ്കിലും സർക്കാർ അവഗണിക്കുകയായിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത്കുമാർ നൽകിയ വിശദീകരണം.

TAGS :

Next Story