Quantcast

ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്ന് ആർ എസ് എസ് നേതാവ് ബാലശങ്കർ

നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിനാകുന്നില്ലെന്ന് ബാലശങ്കർ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-10-08 08:27:07.0

Published:

8 Oct 2021 1:12 PM IST

ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്ന് ആർ എസ് എസ് നേതാവ് ബാലശങ്കർ
X

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആർ എസ് എസ് നേതാവ് ബാലശങ്കർ. നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനാകുന്നില്ല.

കേരളത്തിലും മോദിക്ക് വലിയ ജനപ്രീതിയെന്ന് സർവേകളിൽ വ്യക്തമാണ്. ഇതനുസരിച്ച് വോട്ട് നേടുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും ബിജെപി പ്രസിദ്ധീകരണ വിഭാഗം ജോയിന്‍റ് കോർഡിനേറ്റർ ബാലശങ്കർ മീഡിയവണിനോട് പറഞ്ഞു.

നരേന്ദ്രമോദിയ്ക്ക് ദേശീയ തലത്തിലുള്ള ജനപിന്തുണയും ബിജെപി സര്‍ക്കാരിന്‍റെ കഴിഞ്ഞ ഏഴ് വര്‍ഷത്തെ ക്ഷേമ പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാന്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് കഴിയുന്നില്ലെന്നും ബാലശങ്കർ കുറ്റപ്പെടുത്തി.

TAGS :

Next Story