Quantcast

ഭിന്നശേഷി കേന്ദ്രത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര്; പാലക്കാട് നഗരസഭയിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രതിഷേധം

തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നഗരസഭ

MediaOne Logo

Web Desk

  • Updated:

    2025-04-11 07:42:40.0

Published:

11 April 2025 10:51 AM IST

ഭിന്നശേഷി കേന്ദ്രത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര്; പാലക്കാട് നഗരസഭയിൽ യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രതിഷേധം
X

പാലക്കാട്: ഭിന്നശേഷിക്കാർക്കായി പാലക്കാട് നഗരസഭ നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര് നൽകുന്നതിൽ യുവജനസംഘടനകളുടെ പ്രതിഷേധം. ഹെഡ്ഗെവാറിന്റെ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ആര് എതിർത്തലും തറക്കലിടുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി.

രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.

TAGS :

Next Story