ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കൂടുതൽ പ്രതികൾക്കായി തിരച്ചിൽ

ആദ്യം പിടിയിലായ പ്രതിയുമായി കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലും തെളിവെടുപ്പ് നടത്തി

MediaOne Logo

Web Desk

  • Updated:

    2021-11-26 02:16:52.0

Published:

26 Nov 2021 2:16 AM GMT

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: കൂടുതൽ പ്രതികൾക്കായി തിരച്ചിൽ
X

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തി. കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് പൊലീസ് ശ്രമം. കേസ് അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാൻഡ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പൊള്ളാച്ചിയിൽനിന്ന് കണ്ടെടുത്ത, പ്രതികൾ സഞ്ചരിച്ച കാറിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് വിഭാഗം പരിശോധിച്ചിരുന്നു. കൂടുതൽ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.

Summary: Police are searching for more culprits in the murder of RSS activist Sanjith's in Palakkad. Evidence was taken from the abandoned car, in which the killers were travelling.

TAGS :

Next Story