Quantcast

കണ്ണൂരിൽ കൈക്കൂലി പണവുമായി ആർടി ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ

സീനിയർ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് വിജിലൻസ് പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2025-09-05 06:50:48.0

Published:

5 Sept 2025 10:57 AM IST

bribery case,Village assistantbribery,kottayam,Village bribery,latest malayalam news,കൈക്കൂലിക്കേസ്,കോട്ടയം,വില്ലേജ് അസിസ്റ്റന്റിന്  കഠിന തടവ്
X

കണ്ണൂർ: കണ്ണൂരിൽ കൈക്കൂലി പണവുമായി ആർടി ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. സീനിയർ സൂപ്രണ്ട് തലശേരി സ്വദേശി മഹേഷ് ആണ് പിടിയിലായത്. വാഹന രജിസ്‌ട്രേഷൻ, റീ രജിസ്‌ട്രേഷൻ തുടങ്ങിയ അപേക്ഷകരിൽ നിന്ന് ഏജന്റ് വഴിയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

ഇയാളിൽനിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ കണ്ണൂർ ആർടി ഓഫീസിലും രാത്രിയിൽ പരിശോധന നടത്തി. ദിവസങ്ങളായി ഇയാളെ വിജിലൻസ് നിരീക്ഷിച്ചുവരികയായിരുന്നു.

വാഹന രജിസ്‌ട്രേഷൻ, റീ രജിസ്‌ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് തുടങ്ങിയ ആവശ്യങ്ങൾക്കായി വരുന്ന അപേക്ഷകരിൽനിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

TAGS :

Next Story