Quantcast

കോഴിക്കോട് റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ; മലയാളിയായ ആൺ സുഹൃത്ത് ഒളിവിൽ

മൂന്നുമാസം മുമ്പ് കൂരാച്ചുണ്ടിലെത്തിയ റഷ്യന്‍ യുവതിആണ്‍സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-23 11:46:23.0

Published:

23 March 2023 5:13 PM IST

russian woman admitted in kozhikode medical college,
X

കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: കാരാചുണ്ടിൽ റഷ്യൻ യുവതി പരിക്കേറ്റ നിലയിൽ. കെട്ടിടത്തിൽ നിന്ന് ചാടിയാണ് പരിക്കേറ്റത്. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്നാണ് സൂചന. പരിക്കേറ്റ യുവതിയെ കരാചുണ്ട് പോലീസ് മെഡിക്കൽ കോളേജിലെത്തിച്ചു. ആൺസുഹൃത്തിനെ കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.

മൂന്നുമാസം മുമ്പാണ് റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത്. തുടര്‍ന്ന് ആണ്‍സുഹൃത്തിനൊപ്പം കൂരാച്ചുണ്ട് കാളങ്ങാലിയില്‍ താമസിച്ചുവരികയായിരുന്നു. നിലവിൽ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസിയുവിലാണ്. യുവതി അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിക്ക് റഷ്യൻഭാഷ മാത്രമെ അറിയൂ. റഷ്യൻ ഭാഷ അറിയാവുന്നയാളെ കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.


Next Story