Quantcast

സ്ത്രീപീഡകർക്കെതിരെ നിർദാക്ഷിണ്യ നടപടിയാണ് പാർട്ടി പാരമ്പര്യം; ഓർത്തില്ലെങ്കിൽ 'വിനാശകാലെ വിപരീതബുദ്ധി': പി.കെ ശ്രീമതി

പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടി

MediaOne Logo

Web Desk

  • Updated:

    2026-10-07 12:26:27

Published:

7 Oct 2026 5:25 PM IST

സ്ത്രീപീഡകർക്കെതിരെ നിർദാക്ഷിണ്യ നടപടിയാണ് പാർട്ടി പാരമ്പര്യം; ഓർത്തില്ലെങ്കിൽ വിനാശകാലെ വിപരീതബുദ്ധി: പി.കെ ശ്രീമതി
X

തിരുവനന്തപുരം: പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളതെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ഇക്കാര്യം ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലേ വിപരീതബുദ്ധി’ എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഢിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ .

നടപടി ​നേരിട്ട ഇ.എൻ സുരേഷ് ബാബുവിനെ ലക്ഷ്യമിട്ടാണ് പി.കെ ശ്രീമതിയുടെ പോസ്റ്റെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏപ്രിലിൽ സംഘടനാ സമ്മേളനത്തിൽ പങ്കെടുക്കാനായി പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ വനിതാ അഭിഭാഷകയോട് ഇ.എൻ.സുരേഷ് ബാബു അതിക്രമം നടത്തിയെന്ന പരാതിയെ തുടർന്ന് അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ഒരു വർഷത്തോളമായി ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഡിജിറ്റൽ തെളിവുകൾ സഹിതം യുവതി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകിയിരുന്നു.


TAGS :

Next Story