Quantcast

ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയം; കേസും ഇന്നും ഹൈക്കോടതിയില്‍

തീർത്ഥാടകർക്ക് മുൻ ദിവസങ്ങളെക്കാൾ കുറവ് സമയം മാത്രമാണ് ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-12-14 00:54:16.0

Published:

14 Dec 2023 12:53 AM GMT

sabarimala rush
X

ശബരിമലയിലെ തിരക്ക്

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രണവിധേയമാണ് . നിലക്കലും ഇടത്താവളങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കി . തീർത്ഥാടകർക്ക് മുൻ ദിവസങ്ങളെക്കാൾ കുറവ് സമയം മാത്രമാണ് ദർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്.

ഇന്ന് വെർച്വൽ ക്യൂ ബുക്കിങ്ങ് പൂർത്തിയായതിനാൽ ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ പമ്പയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം താരതമ്യേന കുറവാണ്. അൻപത്തിഒൻപതിനായിരം പേരാണ് വെർച്വൽ ക്യൂ വഴി പമ്പയിൽ എത്തിയത്. 90, 295 പേർ ഇന്നലെ നടയടക്കും വരെ പതിനെട്ടാം പടി കയറി. അതേസമയം ഇന്നലെ സന്നിധാനത്ത് എത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ സന്നിധാനത്ത് തുടരും.



അതേസമയം ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെർച്വൽക്യു ബുക്കിങ് 80,000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിർദേശം. ശബരിമലയിൽ നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി വിശദീകരണം നൽകും. നിലക്കലിൽ കൂടുതൽ പാർക്കിങ് സ്ഥലം അനുവദിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡും നിലപാട് അറിയിക്കും.

ക്യൂകോംപ്ലക്സിലും തീർഥാടകർക്കുള്ള ഷെഡ്ഡിലും അനുവദനീയമായ ആളുകളിൽ കൂടുതൽ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നിർദേശം. ഇത്തരം സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കാനും നിർദേശമുണ്ട്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുക.



TAGS :

Next Story