ശബരിമല: അനിഷ്ട സംഭവങ്ങളുണ്ടായാൽ ക്ഷമ പ്രതീക്ഷിക്കരുത് - ദേവസ്വം ബെഞ്ച്
വെർച്വൽ ക്യുവിൽ രേഖകൾ കൃത്യമല്ലാത്തവരെ കടത്തിവിടരുത്

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്കിനിടെ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ക്ഷമിക്കാനാകില്ലെന്ന് ഹൈക്കോടതി. പൊലീസിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമാണ് മുന്നറിയിപ്പ് നൽകിയത്. ലക്ഷക്കണക്കിന് തീർത്ഥാടകർ വരുന്ന സ്ഥലത്ത് ഇത് മുൻകൂട്ടി തടയാനാകുന്നത് ആണെന്നും കോടതി പറഞ്ഞു. അനിഷ്ട സംഭവങ്ങളിൽ ക്ഷമ പ്രതീക്ഷിക്കേണ്ടതില്ല എന്നും ദേവസ്വം ബെഞ്ച് പറഞ്ഞു.
വെർച്വൽ ക്യുവിൽ രേഖകൾ കൃത്യമല്ലാത്തവരേയും വെർച്വൽ ക്യുവിന്റെ ദിവസവും സമയം മാറിയവരേയും കടത്തിവിടരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. വ്യാജ പാസുമായി വരുന്നവരേയും കടത്തിവിടരുത് എന്നും ദേവസ്വം ബെഞ്ചിന്റെ നിർദേശമുണ്ട്.
Next Story
Adjust Story Font
16

