ചെന്നൈയിലെത്തിച്ചത് പൂശിയ സ്വർണം മുഴുവൻ നഷ്ടമായ ചെമ്പ് പാളി; ദ്വാരപാലകശിൽപ പാളിയിൽ നിന്ന് നഷ്ടമായത് നാല് കിലോ സ്വർണം
സ്വർണം നഷ്ടമായ കാര്യം ദേവസ്വം ബോര്‍ഡ് മറച്ചുവെച്ചെന്നും കണ്ടെത്തല്‍

Photo| MediaOne
തിരുവനന്തപുരം:ആറ് വർഷം മുമ്പ് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെത്തിച്ചത് പൂശിയ സ്വർണം മുഴുവൻ നഷ്ടമായ ചെമ്പ് പാളിയെന്ന് കണ്ടെത്തൽ. 26 വർഷം മുമ്പ് വിജയ് മല്യ സ്വർണം പൂശിയ ദ്വരപാലകശിൽപ പാളിയിൽ നിന്ന് നഷ്ടമായത് നാല് കിലോ സ്വർണമാണ്.തിരുവാഭരണം കമ്മീഷണറുടെ മഹസറിലാണ് ഇക്കാര്യം കണ്ടെത്തിയത്.മഹസറിന്റെ കോപ്പി മീഡിയവണിന് ലഭിച്ചു.മഹസറിൽ സാക്ഷിയായി ഒപ്പിട്ടത് സ്പോണര്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയാണ്. സ്വർണം പൂശിയ പാളി ചെമ്പ് പാളിയായി മാറിയതറിഞ്ഞിട്ടും മറച്ചുവെച്ചത് ദേവസ്വം ബോർഡാണ്.
2019 ആഗസ്റ്റ് 29നാണ് ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലെ സ്മാര്‍ട്ട്സ് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ എത്തിക്കുന്നത്. ഒരു മാസം ഇവ അനധികൃതമായി ഇയാള്‍ കൈയ്യില്‍ സൂക്ഷിച്ചിരുന്നു. സ്വര്‍ണം പൂശുന്നതിന് മുന്പ് 38,258 ഗ്രാം ചെമ്പ് പാളികളാണ് നേരില്‍ കണ്ടതെന്ന് അന്നത്തെ തിരുവാഭരണം കമ്മീഷണര്‍ ആര്‍.ജി രാധാകൃഷ്ണന്‍ തയ്യാറാക്കിയ മഹസറില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1999ല്‍ വിജയ് മലിയ സ്വര്‍ണം പൂശിയപ്പോള്‍ ശ്രീകോവിലിനൊപ്പം ദ്വാരപാലകരെയും സ്വര്‍ണം പൂശിയെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് കെ. അനന്തഗോപനടക്കം വ്യക്തമാക്കിയിരുന്നു. സ്വര്‍ണപാളി ചെമ്പ്യി മാറിയതിലെ ദുരൂഹത ഇതുവരെ മറനീക്കി പുറത്തുവന്നിട്ടില്ല. ദ്വാരപാലകശില്‍പ പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കണമെന്ന് കാണിച്ചിറക്കിയ ദേവസ്വം ബോര്‍ഡ് ഉത്തരവിലും ചെമ്പ് പാളിയെന്നാണ് എഴുതിയിരുന്നത്. ഈ വര്ഷം വീണ്ടും ദ്വാരപാലക ശില്‍പ പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതും വിവാദമായതാണ്. തിരികെ എത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ദേവസ്വം വിജിലന്‍സ് ഉടന്‍ അന്വേഷണം തുടങ്ങും.
അതിനിടെ, കേരള വികസനത്തെ തകർക്കാനാണ് ശബരിമലയിൽ ശ്രമം നടന്നതെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു.ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരാണെന്നും എന്ത് വൃത്തികെട്ട രാഷ്ട്രീയമാണ് യുഡിഎഫിന്റേതെന്നും ജയരാജൻ പറഞ്ഞു.
ശബരിമലയിൽ നടന്നിരിക്കുന്നത് ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത കൊള്ളയാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പ്രതികരിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും മോഷണം പോയത് എവിടെയെന്ന് അന്വേഷിക്കാൻ പോലും തയ്യാറായിട്ടില്ല.ദേവസ്വം ബോർഡ് കായംകുളം കൊച്ചുണ്ണിയുടെയും,ഇത്തിക്കര പക്കിയുടെയും കൂട്ടമായി മാറി.അയ്യപ്പ സംഗമത്തിൽ സർക്കാരിനെ പിന്തുണച്ച സംഘടനകൾ അഭിപ്രായം പറയണമെന്നും ഷിബു ബേബി ജോൺപറഞ്ഞു.
Adjust Story Font
16

