Quantcast

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിൽ ആശങ്കയില്ലെന്ന് എൽഡിഎഫ് കൺവീനർ

വിശ്വാസികൾ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും.

MediaOne Logo

Web Desk

  • Updated:

    2025-11-13 11:03:48.0

Published:

13 Nov 2025 9:55 AM IST

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിൽ ആശങ്കയില്ലെന്ന്  എൽഡിഎഫ് കൺവീനർ
X

Photo| MediaOne

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ ആശങ്കയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു. ശരിയായ നിലക്കാണ് അന്വേഷണം നടക്കുന്നത്. വിശ്വാസികൾ എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കും. സർക്കാരിനെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന വികസനം സർക്കാർ ഉറപ്പ് വരുത്തി. ഒപ്പം ക്ഷേമവും അതിനൊപ്പം നടപ്പാക്കി. അതാണ് സർക്കാർ നടത്തിയ പദ്ധതികളുടെ പ്രഖ്യാപനം. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരും . തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ സർക്കാരിന്‍റെ നേട്ടങ്ങൾ പ്രതിഫലിക്കും . നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിന്‍റെ തുടക്കമാകും തദ്ദേശ തെരഞ്ഞെടുപ്പ്. സ്ഥാനാർഥി പട്ടിക ഒരു സ്ഥലങ്ങളിൽ പ്രഖ്യാപിച്ചു വരുന്നേ ഉള്ളൂ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും ടി.പി പറഞ്ഞു.

ഇടതുപക്ഷ ആശയം അംഗീകരിക്കുന്നവരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാക്കും. യുഡിഎഫിലാണ് പ്രശ്നങ്ങൾ. മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനര്‍ പറഞ്ഞു. യുഡിഎഫിലെ കക്ഷികൾ എൽഡിഎഫ് ആശയങ്ങളോട് യോജിച്ചാൽ അവരെ സ്വാഗതം ചെയ്യും.

പിഎം ശ്രീ പദ്ധതിയിൽ സിപിഎം-സിപിഐ ഭിന്നതയില്ല. ചില മാധ്യമങ്ങളാണ് വിവാദങ്ങൾ ഉണ്ടാക്കുന്നത് . രാഷ്ട്രീയമായി ഭിന്നഅഭിപ്രായം ഉണ്ടാകും. കൂട്ടായി പൊതുനിലപാടിലേക്ക് പോകുകയാണ് ചെയ്യുകയെന്നും ഒരുമയോടെ പോകുന്നത് തകർക്കാൻ നോക്കണ്ടെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.


TAGS :

Next Story