ശബരിമല സ്വർണക്കൊള്ള; എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നിർണായക വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം വകുപ്പ് പ്രസിഡന്‍റായിരുന്ന പി.എസ് പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്‍റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ടാണ് സമർപ്പിക്കുന്നത്.
വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ അന്വേഷണ വിവരങ്ങളും സംഘം കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസ് അന്വേഷണത്തിൽ എസ്ഐടിയുടെ മെല്ലെപ്പോക്കിനെ കോടതി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും പ്രതിചേർക്കാത്തത് എന്താണെന്ന് ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പിന്നാലെയാണ് ഉന്നതല അന്വേഷണം എസ്ഐടി ഊർജിതമാക്കിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കേസിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും. കൂടുതല്‍ മൊഴികളും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ ഇരുവരെയും ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നതിനിടെ നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രീയേഷന്‍സില്‍ എത്തിച്ച് വേര്‍ തിരിച്ചത് സംബന്ധിച്ച നിര്‍ണായക വിവരങ്ങളും നിർണായക വിവരങ്ങളും എസ്ഐടി സ്വീകരിച്ചിരുന്നു. സ്വര്‍ണം വേര്‍തിരിച്ചതില്‍ വിഹിതം നല്‍കിയ ശേഷം ബാക്കിയുള്ള സ്വര്‍ണം ജ്വല്ലറി ഉടമ കൂടെയായ ബെല്ലാരി ഗോവര്‍ധനിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. കേസിൽ സ്വർണം കൂടുതൽ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം.
Adjust Story Font
16

