Quantcast

ശബരിമല സ്വർണക്കൊള്ള; കെ.പി ശങ്കരദാസിന്‍റെ ഹരജി സുപ്രിംകോടതി തള്ളി

ഇതേവിഷയത്തിൽ മറ്റൊരു ഹരജിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2026-01-05 07:55:20.0

Published:

5 Jan 2026 12:37 PM IST

ശബരിമല സ്വർണക്കൊള്ള; കെ.പി ശങ്കരദാസിന്‍റെ ഹരജി സുപ്രിംകോടതി തള്ളി
X

ഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസിന്‍റെ ഹരജി സുപ്രിംകോടതി തള്ളി. ഇതേവിഷയത്തിൽ മറ്റൊരു ഹരജിയിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. തന്‍റെ ഭാഗം കേൾക്കാതെയാണെന്ന് പരാമർശമെന്ന് ശങ്കരദാസ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണക്കൊള്ളയിൽ ബോർഡ് അംഗം എന്ന നിലയിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ ക്രമക്കേടാണ് നടന്നതെന്നും സുപ്രീം കോടതി അറിയിച്ചു. 2019ലെ ബോർഡ് മെമ്പർമാരായ ശങ്കർദാസ്, എൻ.വിജയകുമാർ എന്നിവരെ എന്തിന് ഒഴിവാക്കിയെന്നും ഇവർക്കെതിരെ നടപടി എന്തുകൊണ്ട് എടുത്തില്ലെന്നും എന്നായിരുന്നു കോടതിയുടെ ചോദ്യം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

കേസിൽ അന്വേഷണ സംഘത്തിന് കൂടുതൽ സമയം നൽകി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ആറാഴ്ച കൂടി സമയമാണ് ഡിവിഷൻ ബെഞ്ച് നീട്ടി നൽകിയത്. ഇന്ന് ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ചാണ് കൂടുതൽ സമയം വേണമെന്ന എസ്‍ഐടിയുടെ ആവശ്യം പരിഗണിച്ചത്. എസ്. ശശിധരൻ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരായി. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടപടികൾ. സ്വമേധയാ സ്വീകരിച്ച ഹരജി ഹൈക്കോടതി ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് അന്വേഷണ പുരോഗതി സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് എസ്ഐടി കോടതിയിൽ നൽകും.



TAGS :

Next Story