ശബരിമല സ്വർണക്കൊള്ള; എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി
വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എ.പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി. വേലി തന്നെ വിളവ് തിന്നെന്നും നിരീക്ഷണം. പത്മകുമാറിന്‍റെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് എസ്ഐടി കോടതിയിൽ പറഞ്ഞു.
തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്നും എസ്ഐടി. പത്മകുമാറിനെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണവും എസ്ഐടിയുടെ കണ്ടെത്തലും . വിധിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
അതേസമയം കേസിലെ കള്ളപ്പണം വെളുപ്പിക്കലിൽ ഇഡി ഇന്ന് കേസ് എടുക്കും . പിഎംഎൽഎ നിയമപ്രകാരം കേസെടുക്കുന്നതോടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. ഉണ്ണികൃഷ്ണൻ പോറ്റി,ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സാമ്പത്തിക ഇടപാടുകൾ ആകും ആദ്യഘട്ടത്തിൽ പരിശോധന നടത്തുക.
Next Story
Adjust Story Font
16

