Quantcast

ശബരിമല സ്വർണകൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പത്മകുമാറും ജയിൽ മോചിതനാകും

MediaOne Logo

Web Desk

  • Published:

    3 March 2026 9:23 AM IST

ശബരിമല സ്വർണകൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
X

കൊല്ലം: ശബരിമല സ്വർണകൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യഹരജി ഇന്ന് പരിഗണിക്കും. ദ്വാരപാലക ശില്പ കേസിൽ പത്മകുമാർ സമർപ്പിച്ച സ്വാഭാവിക ജാമ്യഹരജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വാദം കേൾക്കും.

നേരത്തെ കട്ടിള പാളി കേസിൽ പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ടാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ പത്മകുമാറും ജയിൽ മോചിതനാകും.സ്വർണക്കൊള്ള കേസിൽ ഇതുവരെ ഏഴ് പ്രതികളാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ അഞ്ചു പേർക്കാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. പ്രത്യേക അന്വേഷണ സംഘം ഇതുവരെ ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാത്തതാണ് പ്രതികൾക്ക് സ്വഭാവിക ജാമ്യം ലഭിക്കാൻ കാരണം. പത്മകുമാർ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങുന്നത്തോടെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത.


TAGS :

Next Story