Quantcast

ശബരിമല മകരവിളക്ക് മഹോത്സവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

എഴുപതിനായിരം പേർക്കാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Jan 2022 2:05 AM GMT

ശബരിമല മകരവിളക്ക് മഹോത്സവം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി
X

ശബരിമല മകരവിളക്ക് മഹോത്സവം നാളെ. കൂടുതൽ തീർത്ഥാടകരെത്തുന്നത് മുന്നിൽ കണ്ട് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. മകരസംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ ഇന്ന് പൂർത്തിയാകും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പർണശാലകൾ കെട്ടാൻ ഇത്തവണയും അനുമതിയില്ലെങ്കിലും മകരജോതി ദർശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തുകയാണ് അയ്യപ്പന്മാർ. എരുമേലിയിൽ നിന്നും പേട്ടതുള്ളിയെത്തിയ അമ്പലപ്പുഴ - ആലങ്ങാട്ട് സംഘങ്ങളുടെ പമ്പാ സദ്യ ഇന്ന് നടക്കും. വൈകിട്ട് പമ്പാ വിളക്കിന് ശേഷമാവും ഇരു സംഘങ്ങളും സന്നിധാനത്ത് എത്തുക.

മകരവിളക്ക് ദിവസമായ നാളെ എഴുപതിനായിരം പേർക്കാണ്സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ വിരിവെച്ച് തങ്ങുന്ന ഭക്തരെ നിർബന്ധിച്ചു മലയിറക്കില്ലെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്. തിരക്ക് മുന്നിൽ കണ്ട് വൻ സുരക്ഷാ ക്രമീരണങ്ങളാണ് പൊലീസും ഇതര വകുപ്പുകളും സ്വീകരിച്ചിരിക്കുന്നത്.മകരവിളക്കിനോടനുബന്ധിച്ചുള്ള ശബരിമലയിലെ ശുദ്ധിക്രിയകൾ ഇന്ന് പൂർത്തിയാവും. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്ന നാളെ ഉച്ചക്ക് 2.29 നാണ് മകര സംക്രമ പൂജ. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് 5.30 ഓടെ ശരംകുത്തിയിലെത്തും. ആറരയോടെയാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധനയും മകര ജ്യോതി ദർശനവും നടക്കുക.

TAGS :

Next Story