Quantcast

ശബരിമല തിരുവാഭരണ പാത ദേശീയപാതയാക്കണം; പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി അബിൻ വർക്കി എംഎൽഎ

ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം എംഎൽഎ മുന്നോട്ടുവെച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 Oct 2026 10:07 PM IST

ശബരിമല തിരുവാഭരണ പാത ദേശീയപാതയാക്കണം; പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകി അബിൻ വർക്കി എംഎൽഎ
X

പത്തനംതിട്ട: ശബരിമല ശ്രീധർമ്മശാസ്താവിന്റെ തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണമെന്ന ആവശ്യവുമായി അബിൻ വർക്കി കോടിയാട്ട് എംഎൽഎ. ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീറിനെ നേരിൽ കണ്ട് എംഎൽഎ കത്ത് നൽകി.

ശബരിമല തീർഥാടനവുമായി ചരിത്രപരമായും ആചാരപരമായും ഏറെ ബന്ധമുള്ളതാണ് തിരുവാഭരണ പാത. ഓരോ വർഷവും നിരവധി ഭക്തരാണ് ഈ വഴിയിലൂടെ കടന്നുപോകുന്നത്. ശബരിമല തീർഥാടകരുടെ എണ്ണം വർഷംതോറും വർധിക്കുന്ന സാഹചര്യത്തിൽ പാതയുടെ സമഗ്ര വികസനം അനിവാര്യമാണെന്നാണ് എംഎൽഎയുടെ നിലപാട്.

റോഡിന്റെ വീതി കൂട്ടുന്നതിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുന്നത് സഹായകരമാകുമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ശബരിമല തീർഥാടനത്തിന്റെ ദേശീയ പ്രാധാന്യവും തിരുവാഭരണ പാതയുടെ ചരിത്ര-ആചാര പ്രാധാന്യവും പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് മന്ത്രിയോടുള്ള ആവശ്യം.

തിരുവാഭരണ പാത ദേശീയപാതയായി ഉയർത്തണമെന്ന ആവശ്യം അബിൻ വർക്കി എംഎൽഎ നേരത്തെയും ഉന്നയിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം എംഎൽഎ മുന്നോട്ടുവെച്ചിരുന്നു.

TAGS :

Next Story