Quantcast

സി.പി.എമ്മിന്റെ ജയ് ഭീം സ്നേഹം പി.ആർ മെക്കാനിസം മാത്രം: ശബരീനാഥൻ

MediaOne Logo

Web Desk

  • Published:

    5 Nov 2021 1:34 PM GMT

സി.പി.എമ്മിന്റെ ജയ് ഭീം സ്നേഹം പി.ആർ മെക്കാനിസം മാത്രം: ശബരീനാഥൻ
X

ഇടതു പക്ഷക്കാരനായ വക്കീലായി സൂര്യ നായകവേഷത്തിലെത്തുന്ന തമിഴ് ചിത്രം ജയ് ഭീമിനെ വാഴ്ത്തിയുള്ള സി.പി.എം നേതാക്കളുടെ വാക്കുകൾ വെറും പി.ആർ മെക്കാനിസം മാത്രമാണെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ. എം.ജി സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിക്ക് ജാതി വിവേചനം മൂലം ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്തതിനെതിരെ നിരാഹാര സമരം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിന്റെ അല്പത്തരം മാത്രമാണ് ജയ് ഭീം സ്നേഹത്തിലുള്ളതെന്ന് ശബരീനാഥൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

CPM PR വർക്കും ജയ് ഭീമും ദീപ മോഹനും

---

CPM പി.ആർ മെക്കാനിസം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒന്ന് നോക്കു. ഇന്നലെ രാത്രി മുതൽ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് സൂര്യയുടെ ചിത്രമായ ജയ്ഭീമിനെ കുറിച്ചുള്ള പോസ്റ്റുകളാണ് വരുന്നത്. മന്ത്രിമാരടക്കമുള്ള ആളുകൾ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകൾ നടത്തുകയാണ്. ചന്ദ്രു വക്കില്ലെന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല എന്നാൽ ഒരു സമാനവിഷയത്തിൽ

ആത്മാർത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാർ അടക്കമുള്ളവർ പ്രവർത്തിക്കുന്നത്.

ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എംജി യൂണിവേഴ്സിറ്റിയിൽ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഈ ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാർത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാൻ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാൻ കഴിയൂ. ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാർത്ഥ ഉണ്ടെങ്കിൽ എം ജി യൂണിവേഴ്‌സിറ്റി വിഷയത്തിൽ ഇടപെട്ട് വിദ്യാർത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാൻ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരിൽ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തിൽ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സിപിഎമ്മിന്റെ ദളിത് വിരുദ്ധത മൂടി വക്കാമെന്നോ കരുതണ്ട. സിപിഎമ്മിന്റെ ജയ് ഭീം സ്നേഹം വെറും പി ആര് മെക്കാനിസം മാത്രമാണ്.

ജയ് ഭീം എന്ന സിനിമയുടെ അർത്ഥം മനസ്സിലായിട്ടുണ്ട് എങ്കിൽ പോസ്റ്റിട്ട് ലൈക്ക് വാങ്ങിക്കുന്നതിന് പകരം എംജി യൂണിവേഴ്സിറ്റിയിലെ കുട്ടിയുടെ വിഷമം മനസ്സിലാക്കുവാൻ സർക്കാരിന് കഴിയണം. അല്ലാത്തവയെല്ലാം പി ആർ വർക്കുകൾ തന്നെയാണ്.



TAGS :

Next Story