Quantcast

'അൻവർ തെരച്ചിലിനും നേതൃത്വം നൽകി, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു'

വളാഞ്ചേരിയില്‍ കാണാതായ സുബീറ ഫര്‍ഹത്തിനായി നടത്തിയ തെരച്ചിലിലൊക്കെ പ്രതി അന്‍വറും ഉണ്ടായിരുന്നതായി നാട്ടുകാര്‍. സുബീറയെ കണ്ടെത്താനായി ഡ്രോണ്‍ പറത്തിയുള്ള തെരച്ചിലിലും അന്‍വറിന്റെ സാന്നിധ്യമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-04-21 05:36:43.0

Published:

21 April 2021 5:29 AM GMT

അൻവർ തെരച്ചിലിനും നേതൃത്വം നൽകി, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു
X

വളാഞ്ചേരിയില്‍ കാണാതായ സുബീറ ഫര്‍ഹത്തിനായി നടത്തിയ തെരച്ചിലിലൊക്കെ പ്രതി അന്‍വറും ഉണ്ടായിരുന്നതായി നാട്ടുകാര്‍. സുബീറയെ കണ്ടെത്താനായി ഡ്രോണ്‍ പറത്തിയുള്ള തെരച്ചിലിലും അന്‍വറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് മുകളിലൂടെയും ഡ്രോണ്‍ നിരീക്ഷണം നടത്തിയിരുന്നു. മൃതദേഹം മണ്ണിട്ട് മൂടിയതിനാല്‍ കണ്ടെത്താനാവില്ലെന്ന ആത്മവിശ്വാസമായിരുന്നു അന്‍വറിന്.

അതിനിടെ പൊലീസിനെ പലതവണ തെറ്റിദ്ധരിപ്പിക്കാനും അന്‍വര്‍ ശ്രമിച്ചു. ഒരു ഘട്ടത്തിലും തന്നിലേക്ക് എത്തില്ലെന്ന ആത്മവിശ്വാസം അന്‍വറിനുണ്ടായിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ പഴുതടച്ചുള്ള പൊലീസിന്റെ അന്വേഷണം അന്‍വറിനെ വലയിലാക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് മുമ്പെ അന്‍വറിന് മേല്‍ പൊലീസിന്റെ കണ്ണുണ്ടായിരുന്നു. തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് അന്‍വര്‍ അറിയാതെയായിരുന്നു പൊലീസിന്റെ നീക്കങ്ങളൊക്കെ.

21 വയസാണ് സുബീറയുടെ പ്രായം. വീട് നില്‍ക്കുന്ന കഞ്ഞിപ്പുര പ്രദേശത്തിന്റെ നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ദന്താശുപത്രിയിലായിരുന്നു സുബീറ ജോലി ചെയ്തിരുന്നത്. ഈ ആശുപത്രിയിലേക്ക് വരുന്ന വഴിയിലെ രണ്ട് സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പ്രധാനമായും പരിശോധിച്ചത്. ഇതിലൊന്ന് പെണ്‍കുട്ടിയുടെ തൊട്ടടുത്തുള്ള വീട്ടിലേതായിരുന്നു. വീട്ടില്‍ നിന്നിറങ്ങുന്ന സുബീറയുടെ ദൃശ്യം ഈ സി.സി.ടി.വിയിലും രണ്ടാമത്തെ സി.സി.ടി.വി.യിലും കാണാം. എന്നാല്‍ കാണാതായ ദിവസം വീട്ടില്‍ നിന്നിറങ്ങിയ സുബീറയുടെ ദൃശ്യം തൊട്ടടുത്ത സിസിടിവിയില്‍ 9.04ന് പതിഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത്തെ സിസിടിവി ദൃശ്യത്തില്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളില്ല. അതാണ് പൊലീസിന് സംശയമായതും ആ പ്രദേശം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചതും.

വീടിനോട് മാറിയാല്‍ പൂര്‍ണമായും വിജനമായ സ്ഥലമാണ്. മണ്‍വെട്ട് കുഴിയാണ് ഇവിടെയുള്ളത്. ഇതിനടുത്തള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. വീടുകളൊന്നും ഇവിടെയില്ല. ക്വാറിയോട് ചേര്‍ന്നുള്ള ഈ പ്രദേശത്തെ മണ്ണ് ഇളകിയ നിലയില്‍ കണ്ടെത്തിയതോടെയാണ് അന്‍വറിലേക്ക് അന്വേഷണം എത്തിയത്. നേരത്തെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഏകദേശം ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിശദാംശങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. അതിലൊന്നും അസ്വാഭാവികമായി ഒന്നും പൊലീസിന് തോന്നിയിരുന്നില്ല. ഇതും പ്രദേശം കേന്ദ്രീകരിച്ച് അന്വേഷിക്കാന്‍ പൊലീസ് പ്രേരണയായി.

TAGS :

Next Story