Quantcast

സജി ഗോപിനാഥ് കെ.ടി.യു വിസി ആകും: നിയമനം സിസാ തോമസിന് പകരം

സർവീസിൽ നിന്ന് വിരമിക്കുന്നതിനാലാണ് സിസാ തോമസിന് കാലാവധി നീട്ടി നൽകാതിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-03-30 05:31:10.0

Published:

30 March 2023 4:34 AM GMT

Saji Gopinath to be appointed as KTU VC
X

തിരുവനന്തപുരം: ഡിജിറ്റൽ വിസി സജി ഗോപിനാഥ് തന്നെ കെ.ടി.യു വിസി ആകും. സർക്കാർ പാനലിൽ ഉൾപ്പെട്ട സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ബൈജു ഭായ്, പ്രൊ. അബ്ദുൾ നസീർ എന്നിവർ മേയ് 31ന് വിരമിക്കുന്നവരാണ്.

സർവീസിൽ നിന്ന് വിരമിക്കുന്നതിനാലാണ് സിസാ തോമസിന് കാലാവധി നീട്ടി നൽകാതിരുന്നത്. സിസാ തോമസിന്റെ കാലാവധി നീട്ടി നൽകില്ലെന്നറിയിച്ച് ഇന്നലെ രാജ്ഭവൻ സർക്കാരിന് കത്ത് നൽകിയിരുന്നു.

താല്ക്കാലിക നിയമനം നീട്ടി നൽകുക എന്നത് നിലവിൽ അധികച്ചുമതലയായാണ് കണക്കാക്കപ്പെടുന്നത്. കാലാവധി കഴിഞ്ഞാൽ സാമ്പത്തിക അധികാരങ്ങൾ വിസിക്ക് നഷ്ടമാകും. അതുകൊണ്ട് തന്നെ വിസി നൽകിയിരിക്കുന്ന കടമകൾ നിർവഹിക്കാനാവാതെ വരും. ഇതോടെയാണ് കാലാവധി നീട്ടി നൽകുന്ന തീരുമാനത്തിൽ നിന്ന് ഗവർണർ പിന്നോട്ട് പോയത്.

വിസിയായി സജി ഗോപിനാഥിനെ നിയമിച്ചത് സർക്കാർ-ഗവർണർ കൂട്ടുകെട്ടിലേക്ക് വഴി തെളിക്കുന്ന നിർണായക തീരുമാനമായി കാണാം. കെടിയു വിസി എം.എസ് രാജശ്രീ സുപ്രിംകോടതി വിധി പ്രകാരം പുറത്തേക്ക് പോകുമ്പോൾ സർക്കാർ പകരം നിർദേശിച്ച പേരായിരുന്നു സജി ഗോപിനാഥിന്റേത്. എന്നാൽ ഈ സമയം ഡിജിറ്റൽ വിസി എന്ന നിലയ്ക്ക് ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയായിരുന്നു എന്നതിനാൽ വിസി സ്ഥാനം കൈമാറാൻ ഗവർണർ തയ്യാറായില്ല. ഈ നിലപാടിൽ നിന്നാണ് ഇപ്പോൾ ഗവർണർ പൂർണമായും പിന്മാറിയിരിക്കുന്നത്.

TAGS :

Next Story