ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചു; പങ്കാളിത്ത പെൻഷന് പകരം അഷ്വേഡ് പെൻഷൻ
സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം.
പങ്കാളിത്ത പെൻഷനിൽ നിന്നും ഏപ്രിൽ മുതൽ അഷ്വേഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതു സംബന്ധിച്ച് ഉത്തരവിറക്കും. അഷ്വേഡ് പെൻഷൻ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനൽകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യും.
ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. മാർച്ച് മാസത്തോടെ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും. ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാൻസ് സ്‌കീം പുനരുജ്ജീവിപ്പിക്കും.
Next Story
Adjust Story Font
16

