Quantcast

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് സമാപനം

തലസ്ഥാനത്ത് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും

MediaOne Logo

Web Desk

  • Updated:

    2024-02-29 01:24:56.0

Published:

29 Feb 2024 6:31 AM IST

Samaragni yathra
X

സമരാഗ്നി യാത്രയില്‍ നിന്ന്

തിരുവനന്തപുരം: കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് സമാപനം. തലസ്ഥാനത്ത് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും. 4.30ന് സ്റ്റാച്യൂവിൽ നിന്ന് ഘോഷയാത്രയായാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്ക്‌ എത്തുക. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് പങ്കെടുക്കും.

ഫെബ്രുവരി ഒമ്പതിന് കാസർകോട്ട് നിന്നാരംഭിച്ച യാത്രയുടെ സ്വീകരണ പരിപാടികൾ തിങ്കളാഴ്ച തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ അവസാനിച്ചിരുന്നു. ഇന്നലെ ജനകീയ ചർച്ചാ സദസ്സും നടന്നു. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്‍റെ തുടക്കമാണെന്നും കെ. സുധാകരൻ ഇന്ന് പറഞ്ഞിരുന്നു. യാത്രയ്ക്കിടെ ലഭിച്ച പരാതികൾ പരിശോധിക്കാൻ പഴകുളം മധു അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും സുധാകരൻ അറിയിച്ചു.



TAGS :

Next Story