സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഇന്ന് കാസർകോട്ട്
എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തും

കാസര്‍കോട്: കാന്തപുരം വിഭാഗം സംഘടിപ്പിക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം ഇന്ന് കാസർകോട് നടക്കും. എ.പി വിഭാഗം ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്‍ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തും.
സമസ്ത നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളും പദ്ധതികളും സമ്മേളനത്തിൽ പ്രഖ്യാപിക്കും. വിദ്യാഭ്യാസ -തൊഴില്‍ -നൈപുണ്യ വികസന മേഖലകളില്‍ ഗുണ നിലവാരവും സ്വയം പര്യാപ്തയും വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തിൽ ഊന്നിയ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
കാസർകോട് ചട്ടഞ്ചാലിൽ പ്രത്യേകം സജ്ജമാക്കിയ മാലിക് ഇബ്‌നു ദീനാർ നഗരിയില്‍ വൈകുന്നേരം നാലു മണിക്കാണ് പ്രഖ്യാപന സമ്മേളനത്തിന് തുടക്കമാവുന്നത്. സമ്മേളനത്തിൽ സമസ്തയുടെ 40 കേന്ദ്ര മുശാവറ അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. സമ്മേളനത്തിന്‍റെ ഭാഗമായി തളങ്കര മാലിക് ദീനാറിൽനിന്ന് ഫ്ളാഗ് മാർച്ച് നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ബുഖാരി, സമസ്ത എ.പി വിഭാഗം സെക്രട്ടറി പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് എന്നിവർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. കർണാടക സ്പീക്കർ യു.ടി ഖാദർ സംബന്ധിച്ചു.
Adjust Story Font
16

