Quantcast

മുസ്‌ലിം ലീഗിനോടുള്ള ബന്ധത്തിൽ വ്യക്തത വരുത്താൻ സമസ്ത ഇന്ന് യോഗം ചേരും

മുസ്‌ലിം ലീഗുമായുള്ള സമീപനത്തിൽ സംഘടനക്കകത്ത് തുടരുന്ന ആശയക്കുഴപ്പത്തിന് അറുതി വരുത്താനാണ് സമസ്ത ആലോചിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-12 03:14:41.0

Published:

12 Jan 2022 1:33 AM GMT

മുസ്‌ലിം ലീഗിനോടുള്ള ബന്ധത്തിൽ വ്യക്തത വരുത്താൻ സമസ്ത ഇന്ന് യോഗം ചേരും
X

മുസ്‌ലിം ലീഗിനോടുള്ള ബന്ധത്തിൽ വ്യക്തവരുത്താൻ സമസ്ത ഒരുങ്ങുന്നു. ഇന്ന് നടക്കുന്ന സമസ്ത മുശാവറയിൽ ഇക്കാര്യം ചർച്ച ചെയ്യും. വഖഫ് വിഷയത്തിൽ തുടർ നീക്കങ്ങൾക്കും സമസ്ത മുശാവറ രൂപം നൽകിയേക്കുമെന്നുമാണ് സൂചന. രാവിലെ 11ന് കോഴിക്കോട്ടാണ് മുശാവറ യോഗം ചേരുക.

മുസ്‌ലിം ലീഗുമായുള്ള സമീപനത്തിൽ സംഘടനക്കകത്ത് തുടരുന്ന ആശയക്കുഴപ്പത്തിന് അറുതി വരുത്താനാണ് സമസ്ത ആലോചിക്കുന്നത്. ലീഗ് സമസ്തയുടേതാണെന്ന ഒരു വിഭാഗം നേതാക്കൾ ആവർത്തിക്കുമ്പോൾ സി പി എമ്മുമായി അയിത്തമില്ല എന്ന നിലപാടിലാണ് മറ്റൊരു വിഭാഗം നേതാക്കൾ. ലീഗുമായി ഇടയുന്നതിലേക്ക് നയിച്ച സമീപകാല സംഭവങ്ങൾ ശരിയായില്ലെന്ന പൊതു അഭിപ്രായം സമസ്തക്കകത്തുണ്ട്. ലീഗുമായുള്ള പാരമ്പര്യ ബന്ധം തുടർന്നുകൊണ്ടു തന്നെ സർക്കാരുമായി സഹകരിക്കുന്ന സമീപനം സ്വീകരിക്കണമെന്ന നിലപാടിനാണ് സംഘടനയിൽ മുൻതൂക്കം.

മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം വഖഫ് നിയമന വിഷയത്തിൽ തുടർ നടപടിയില്ലാത്തതിൽ സമസ്തയിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. സർക്കാർ തീരമാനത്തിനായി എത്രത്തോളം കാത്തിരിക്കാം എന്നതിലും സംഘടനക്കകത്ത് അഭിപ്രായ വ്യത്യസമുണ്ട്. ഇക്കാര്യത്തിൽ എന്ത് നയം സ്വീകരിക്കണമെന്നും മുശാവറയിൽ ധാരണയാകും. മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി സഹകരണം തുടരുന്നത് സംബന്ധിച്ചും മുശാവറ വ്യക്തത വരുത്തും. മറ്റു സംഘടനാ വിഷയങ്ങളും മുശാവറക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story