Quantcast

ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ

റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ തെങ്കാശി സ്വദേശി ചിത്തായിയാണ് അറസ്റ്റിലായത്

MediaOne Logo

Web Desk

  • Published:

    11 Feb 2022 6:58 PM IST

ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ
X

ആര്യങ്കാവ് റെയ്ഞ്ചിൽ നിന്നും ചന്ദന മരം മുറിച്ചു കടത്താൻ ശ്രമിച്ച റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. റെയിൽവേയിലെ സെക്കൻഡ് ഗ്രേഡ് ട്രാക്ക്മാനായ തെങ്കാശി സ്വദേശി ചിത്തായിയാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷന് സമീപം നിന്ന ചന്ദന മരമാണ് ഇയാള്‍ മുറിച്ചു കടത്താൻ ശ്രമിച്ചത്. ചന്ദനത്തടികൾ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പാലത്തിനടിയിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി. കൂട്ടുപ്രതിയായ റെയിൽവേ ജീവനക്കാരനായി അന്വേഷണം തുടരുന്നു.

TAGS :

Next Story