''വെടക്കാക്കി തനിക്കാക്കാൻ ശ്രമം'; പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് സാന്ദ്ര
ജനറൽ ബോഡിയോഗം ചേരണമെന്ന് സാന്ദ്ര കത്തിൽ ആവശ്യപ്പെട്ടു

കൊച്ചി: സിനിമാ നിർമാതാക്കൾ തമ്മിലെ തർക്കത്തിൽ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് സാന്ദ്ര തോമസ് . നിലവിൽ നടക്കുന്ന കാര്യങ്ങളിലും വാർത്താസമ്മേളനങ്ങളിലും ആശയക്കുഴപ്പമുണ്ട് .'വെടക്കാക്കി തനിക്കാക്കുക' എന്ന തരത്തിൽ ആരൊക്കെയോ പ്രവർത്തിക്കുന്നു.
ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ ജനറൽ ബോഡിയോഗം ചേരണമെന്ന് സാന്ദ്ര കത്തിൽ ആവശ്യപ്പെട്ടു. ലിസ്റ്റിൻ സ്റ്റീഫന്‍റെ പത്രസമ്മേളനം കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കി. ജയൻ ചേർത്തലയുടെ പ്രസ്താവന സംഘടനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്നും കത്തിൽ പറയുന്നു.
Next Story
Adjust Story Font
16

