Quantcast

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

വനിതാ ഫുട്‌ബോള്‍, ബീച്ച് ഫുട്‌ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. സ്റ്റേഡിയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് രൂപം കൊടുത്തിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-09-20 11:04:38.0

Published:

20 Sept 2021 3:46 PM IST

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍
X

അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരം മഞ്ചേരിയില്‍ നടക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി സഹകരിച്ച് കായിക താരങ്ങളെ വളര്‍ത്തിയെടുക്കും. അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്പ് കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വനിതാ ഫുട്‌ബോള്‍, ബീച്ച് ഫുട്‌ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. സ്റ്റേഡിയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനിക്ക് രൂപം കൊടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സേറ്റേഡിയങ്ങളുടെ നവീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്പരയിലെ ഒരു മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story