Quantcast

സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ആശമാരുടേതുപോലുള്ള പ്രശ്‌നങ്ങൾ പ്രശ്‌നങ്ങളായി തോന്നില്ല: സാറാ ജോസഫ്

''ആശമാർ തെരുവിൽക്കിടന്ന് ചത്താലും 'ഒത്തുതീർപ്പില്ല' എന്ന് തമ്പുരാൻ കോട്ടയിൽ നിന്നരുളിചെയ്താൽ അങ്ങനെയല്ലല്ലോ തമ്പുരാനേ എന്നു പറയാൻ അവരവരുടെ പാർട്ടിയുടെ അനുവാദമില്ലെങ്കിൽ തൊണ്ടയിൽപ്പുഴുത്തത് വിഴുങ്ങും, ഞങ്ങൾ ജനാധിപത്യ വിശ്വാസികൾ!''

MediaOne Logo

Web Desk

  • Updated:

    2025-06-09 14:33:14.0

Published:

9 Jun 2025 6:35 PM IST

സ്വരാജ് വന്നാലും ഷൗക്കത്ത് വന്നാലും ബിജെപി വന്നാലും ആശമാരുടേതുപോലുള്ള പ്രശ്‌നങ്ങൾ പ്രശ്‌നങ്ങളായി തോന്നില്ല: സാറാ ജോസഫ്
X

കോഴിക്കോട്: ആശമാരുടേത് പോലുള്ള അവഗണിത മനുഷ്യരുടെ പ്രശ്‌നങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രശ്‌നങ്ങളായി തോന്നില്ലെന്ന് എഴുത്തുകാരി സാറാ ജോസഫ്. ആശമാർ തെരുവിൽക്കിടന്ന് ചത്താലും 'ഒത്തുതീർപ്പില്ല' എന്ന് തമ്പുരാൻ കോട്ടയിൽ നിന്നരുളിചെയ്താൽ അങ്ങനെയല്ലല്ലോ തമ്പുരാനേ എന്നു പറയാൻ അവരവരുടെ പാർട്ടിയുടെ അനുവാദമില്ലെങ്കിൽ തൊണ്ടയിൽപ്പുഴുത്തത് വിഴുങ്ങും, തങ്ങൾ ജനാധിപത്യ വിശ്വാസികൾ! എന്നിട്ട് തങ്ങളുടെ വേദികളിലേക്ക് വേടനെ വിളിച്ച് പാടിക്കും. കേൾക്ക്, ദലിതരുടെ വിമോചനപ്പാട്ട്, ദരിദ്രരുടെ, അടിസ്ഥാനവർഗ സ്ത്രീകളുടെ രക്ഷക്ക് തങ്ങളുണ്ടിവിടെ. വേറാരും വേണ്ട...

TAGS :

Next Story