Quantcast

കുടുംബശ്രീ ദേശീയ സരസ്‌മേള; സമഗ്ര കവറേജിനുള്ള പുരസ്‌കാരം മീഡിയവണിന്

കൊച്ചി ബ്യൂറോ റിപ്പോർട്ടർ രമ്യ മോഹനാണ് അവാർഡിന് അർഹയായത്.

MediaOne Logo

Web Desk

  • Published:

    31 Dec 2023 7:41 PM IST

Sarass mela award for Mediaone
X

കൊച്ചി: കുടുംബശ്രീ ദേശീയ സരസ്‌മേളയിൽ സമഗ്രകവറേജിനുള്ള പുരസ്‌കാരം മീഡിയവണിന്. കൊച്ചി ബ്യൂറോ റിപ്പോർട്ടർ രമ്യ മോഹനാണ് അവാർഡിന് അർഹയായത്. അച്ചടി മാധ്യമ വിഭാഗത്തിലുള്ള അവാർഡിന് 'മാധ്യമം' റിപ്പോർട്ടർ നഹീമ പൂന്തോട്ടത്തിൽ അർഹയായി.



സരസ്‌മേള സമാപനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ തിരികെ സ്‌കൂളിലേക്ക് എന്ന പദ്ധതിക്കെതിരെ പല കോണുകളിൽനിന്നും വിമർശനമുയർന്നു. അതിനുള്ള ശക്തമായ മറുപടിയാണ് 38 ലക്ഷം പേർ പങ്കെടുത്ത പരിപാടിയെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പെൺകരുത്ത് രാജ്യത്തിന് തന്നെ മാതൃകയാണ്. ലോകത്ത് പലരും ഇപ്പോൾ കുടുംബശ്രീയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story