Quantcast

തൃക്കാക്കര: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടിനേറ്റ തിരിച്ചടി - സത്താർ പന്തല്ലൂർ

ഭിന്നിപ്പിച്ചു നിർത്തി നേട്ടമുണ്ടാക്കാമെന്ന് കരുതിയവരുടെ തന്ത്രത്തെ ജനം തിരിച്ചറിയുമെന്ന് മാത്രമല്ല ആവശ്യാനുസരണം അതിന് കൃത്യമായ പാഠം പഠിപ്പിക്കുമെന്നതിന്റെ കൂടി തെളിവാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    4 Jun 2022 6:24 AM GMT

തൃക്കാക്കര: ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന നിലപാടിനേറ്റ തിരിച്ചടി - സത്താർ പന്തല്ലൂർ
X

കോഴിക്കോട്: ഹിന്ദുക്കളെയും മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ജാതി മത സമുദായങ്ങളുടെ പേരിൽ വേർതിരിച്ചുനിർത്തി രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. കേരളത്തിന് പരിചയമില്ലാത്ത ഒരു രാഷ്ട്രീയമാണ് തൃക്കാക്കരയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. 'ചൂഷണമുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിരോധ സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മതമുള്ളവർക്കും മതമില്ലാത്തവർക്കും പരിചയമില്ലാത്ത ഒരു രാഷ്ട്രീയമുണ്ട്, അത് ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന രീതിയാണ്. എല്ലാകാലത്തും അധികാരം നിലനിർത്താൻ ന്യൂനപക്ഷങ്ങളെ വേറിട്ടുനിർത്തി ഓരോരുത്തരോടും ഓരോ രീതിയിൽ സംസാരിക്കുന്ന ഒരു പുതിയ ശൈലി സ്വീകരിച്ചതുകൊണ്ട് എല്ലാ കാലവും ഇത് വിശ്വസിച്ച് മുന്നോട്ടുപോവുമെന്ന് ചിലർ ധരിച്ചിരിക്കും. എന്നാൽ കേരളത്തിന്റെ ജനമനസ്സ് അത് തിരിച്ചറിയുമെന്ന് മാത്രമല്ല ആവശ്യാനുസരണം അതിന് കൃത്യമായ പാഠം പഠിപ്പിക്കുമെന്നതിന്റെ കൂടി തെളിവാണ് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

മുസ്തഫ മുണ്ടുപാറ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്തു. മതമൂല്യങ്ങളെ അവഹേളിക്കും വിധം സാമ്പത്തിക ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യുന്നവരെയും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നവരെയും പൊതുസമൂഹം ഒറ്റപ്പെടുത്തണമെന്നും ഇത്തരം പ്രവണതകൾക്കെതിരെ സംഘടനാ പ്രവർത്തകർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം മതേതര വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story