'സേവ് സിപിഐ പ്രവർത്തകരെ സിപിഐയിലേക്ക് തിരിച്ച് കൊണ്ടുവരണം'; മുഹമ്മദ് മുഹ്സിൻ എംഎൽഎ
ജനപ്രതിനിധി അല്ലെങ്കിൽ സാമൂഹ്യപ്രവർത്തനത്തിൽ സജീവമാകുമെന്നും മുഹ്സിൻ

പാലക്കാട്: 'സേവ് സിപിഐ' പ്രവർത്തകരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിൻ. തന്നെക്കാൾ വലിയ നേതാക്കൾ ഉള്ളതിനലായിരിക്കും സംസ്ഥാന സമ്മേളന പ്രതിനിധിയാക്കാതിരുന്നതെന്നും മുഹ്‍സിന്‍ മീഡിയവണിനോട് പറഞ്ഞു.
'1000 കോടിയുടെ വികസനം പട്ടാമ്പിയിൽ നടപ്പാക്കാനായതിന്റെ സന്തോഷത്തിലാണ്. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.പട്ടാമ്പിയിൽ പരമ്പരാഗത സിപിഐക്കാരായ ആളുകൾ സേവ് സിപിഐയിലേക്ക് പോയവരുണ്ട്.അവരെയൊക്കെ തിരിച്ചെടുക്കണം'. ജനപ്രതിനിധി അല്ലെങ്കിൽ എം എസ് ഡബ്ല്യുക്കാരനായ താൻ സാമൂഹ്യപ്രവർത്തനത്തിൽ സജീവമാകുമെന്നും മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
Next Story
Adjust Story Font
16

