Quantcast

പൊലീസ് യൂണിഫോമില്‍ വനിത എസ്‌.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; വിവാദം

സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച് യൂണിഫോമും ധരിച്ചാണ് എസ്.ഐ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Dec 2021 7:44 AM GMT

പൊലീസ് യൂണിഫോമില്‍ വനിത എസ്‌.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്; വിവാദം
X

പൊലീസ് യൂണിഫോമിലുള്ള വനിത എസ്‌.ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദമാകുന്നു. സബ് ഇന്‍സ്പക്ടര്‍ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റും എസ്.ഐയായിരിക്കെ ലഭിച്ച മെഡലും ധരിച്ച് യൂണിഫോമും ധരിച്ചാണ് എസ്.ഐ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി പൊലീസിലെ വനിത എസ്‌.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇതോടെ ഇത് ശരിയാണോ എന്ന മട്ടിലുള്ള ചര്‍ച്ചകളും തുടങ്ങി. പൊലീസുകാര്‍ക്കിടയിലുള്ള ചില വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉത്തരവിന്‍റെകഴിഞ്ഞ ദിവസമാണ് കോഴിക്കോട് സിറ്റി പൊലീസിലെ വനിത എസ്‌.ഐയും പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ലംഘനമാണ് ഈ നടപെടിയെന്നും ഫോട്ടോഷൂട്ടിനെ വിലയിരുത്തുന്നുണ്ട്. ടി.പി സെന്‍കുമാര്‍ പോലീസ് മേധാവിയായിരിക്കെ സമൂഹ മാധ്യമങ്ങളില്‍ പൊലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് 2015 ഡിസംബറില്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. സേനാംഗങ്ങള്‍ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളില്‍ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ നിര്‍ദേശം. ഈ ഉത്തരവിനെ മറികടന്നാണ് വനിതാ എസ്‌ഐയുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട്.

TAGS :

Next Story