ചെന്ന് കയറും മുമ്പ് 'നോ' പറയുന്നു; കേന്ദ്ര ഗതാഗത മന്ത്രിക്കെതിരെ ഗണേശ് കുമാർ
ഗതാഗതമന്ത്രിക്ക് കേരളത്തിനെക്കുറിച്ച് കേൾക്കാൻ ക്ഷമയില്ലെന്ന് ഗണേശ് കുമാർ

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കെതിരെ കെ.ബി ഗണേശ് കുമാർ. കേരളത്തിലെ പ്രശ്ങ്ങൾ അറിയിക്കാനായി കേന്ദ്ര മന്ത്രിയെ കണ്ടിരുന്നു, പക്ഷെ കേരളത്തിന്റെ കാര്യങ്ങൾ കേൾക്കാൻ കേന്ദ്രമന്ത്രിക്ക് ക്ഷമയില്ല. ഇത് രാഷ്ട്രീയമല്ല, നിഷേധാത്മക സമീപനമാണ്. കാര്യങ്ങൾ കേൾക്കാൻ പോലും കേന്ദ്രമന്ത്രി തയ്യാറാവുന്നില്ല. ചെന്ന് കയറും മുമ്പ് 'നോ' എന്ന് പറയാനാണ് ശ്രമിക്കുന്നത്.
കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കാൻ തന്നെയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും ഇത് നേരിട്ടനുഭവിക്കേണ്ടി വന്നത് ഡൽഹിയിൽ പോയപ്പോഴാണെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു. ദേശീയപാത നിർമിക്കാൻ വലിയ ത്യാഗമാണ് മുഖ്യമന്ത്രി ഏറ്റെടുത്തതെന്നും ഗണേശ് കുമാർ കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

