Quantcast

പക്വതയുള്ള പൊതുപ്രവര്‍ത്തകന്‍, അര്‍ഹിച്ച സ്ഥാനം.. റിയാസിന് ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍

മുഹമ്മദ് റിയാസ് നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

MediaOne Logo

Web Desk

  • Published:

    19 May 2021 3:02 AM GMT

പക്വതയുള്ള പൊതുപ്രവര്‍ത്തകന്‍, അര്‍ഹിച്ച സ്ഥാനം.. റിയാസിന് ആശംസകളുമായി മുനവ്വറലി ശിഹാബ് തങ്ങള്‍
X

നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസകളുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. റിയാസ് സുഹൃത്തും സഹപാഠിയുമാണ്. മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടവുമുള്ള അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നതെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പി എ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം. ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ച് മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അർഹിച്ച സ്ഥാനമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയ സുഹൃത്തിന് കർമ്മ പദത്തിൽ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു.

ഭാവുകങ്ങൾ !


സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ...

Posted by Sayyid Munavvar Ali Shihab Thangal on Tuesday, May 18, 2021

TAGS :

Next Story