Quantcast

എസ്.ബി.ഐ പ്രവാസി സംഗമം; അഞ്ഞൂറോളം കുടുംബാംഗങ്ങൾ ഒത്തുചേർന്നു

സ്കീം അവതരണം, മാജിക് ഷോ, ഓണാഘോഷപരിപാടികൾ എന്നിവ അരങ്ങേറി.

MediaOne Logo

Web Desk

  • Updated:

    2023-08-23 15:52:57.0

Published:

23 Aug 2023 9:21 PM IST

എസ്.ബി.ഐ പ്രവാസി സംഗമം; അഞ്ഞൂറോളം കുടുംബാംഗങ്ങൾ ഒത്തുചേർന്നു
X

പാലക്കാട്: എസ്.ബി.ഐ സംഘടിപ്പിച്ച പ്രവാസി സംഗമം കഞ്ചിക്കോട് ഡിസ്ട്രിക്ട് 9 ഹോട്ടലിൽ നടന്നു. അഞ്ഞൂറോളം പ്രവാസി കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇറാം കമ്പനിയുടെ ചെയർമാനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ ഡോ.സിദ്ദീഖ് അഹമ്മദ് മുഖ്യാതിഥി ആയിരുന്നു.

എസ്.ബി.ഐ ഡി.ജി.എം വെങ്കിട്ടരാമൻ, റീജണൽ മാനേജർ അനന്ത നാരായണൻ, അനു രഘുരാജൻ, വിജിത്ത്, വെങ്കടേശര റാവു എന്നിവർ പ്രസംഗിച്ചു. പ്രവാസികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. കൂടാതെ, സ്കീം അവതരണം, മാജിക് ഷോ, ഓണാഘോഷപരിപാടികൾ എന്നിവ അരങ്ങേറി.

TAGS :

Next Story