'പലതവണയായി 25 ലക്ഷം രൂപ തട്ടി'; അനന്തു കൃഷ്ണന്റെ വലയിൽ വീണ് ബിജെപി നേതാവും
മുൻ വനിതാകമ്മീഷൻ അംഗം ജെ. പ്രമീള ദേവിയുടെ പിഎ എന്ന നിലയിലാണ് അനന്തു പണം വാങ്ങിയത്
ഇടുക്കി: അനന്തു കൃഷ്ണന്റെ സാമ്പത്തിക തട്ടിപ്പിനിരയായി ബിജെപി സംസ്ഥാന സമിതി അംഗം കെഎൻ ഗീതാകുമാരി. പലതവണയായി 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.2018 ലാണ് ഗീതാകുമാരി അനന്തുവിനെതിരെ പരാതി നൽകിയത്.
എസ്‌റ്റേറ്റും ഹോസ്പിറ്റലും വാങ്ങാനെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. മുൻ വനിതാകമ്മീഷൻ അംഗം ജെ. പ്രമീള ദേവിയുടെ പിഎ എന്ന നിലയിലാണ് അനന്തു പണം വാങ്ങിയത്. അനന്ദുവിനെ വിശ്വസിക്കാമെന്ന് പ്രമീള ദേവി പറഞ്ഞു. അനന്തു നൽകിയ ചെക്ക് മടങ്ങിയതോടെ കോടതിയെ സമീപിച്ചെന്നും അനന്തുവിന് വേണ്ടി കോടതിയിൽ ഹാജരായത് ലാലി വിൻസൻ്റ് ആണെന്നും ഗീതാകുമാരി പറഞ്ഞു. സത്യസായി സേവാ സമിതി കോർഡിനേറ്റർ ആനന്ദകുമാർ ആണ് പല വേദികളിലും അനന്ദുവിനെ അവതരിപ്പിച്ചതെന്നും ഗീതാകുമാരി മീഡിയ വണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

