Quantcast

ആലുവയിലെ സ്‌കൂൾ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ

അപകടത്തിനിടയാക്കിയ സ്‌കൂൾ ബസ് കസ്റ്റഡിയിൽ എടുത്തു.

MediaOne Logo

Web Desk

  • Updated:

    2022-09-02 12:20:24.0

Published:

2 Sept 2022 5:49 PM IST

ആലുവയിലെ സ്‌കൂൾ ബസ് അപകടം; ഡ്രൈവർ അറസ്റ്റിൽ
X

കൊച്ചി: ആലുവയിൽ സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി തെറിച്ചുവീണ സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. അപകടത്തിനിടയാക്കിയ സ്‌കൂൾ ബസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി.

വ്യാഴാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽ നിന്നാണ് അപകടം ഉണ്ടായത്. ആലുവ സ്വദേശി യൂസുഫിന്റെ മകൾ ഫൈസ ഫാത്തിമ ബസിന്റെ എമർജൻസി വാതിൽ വഴി റോഡിലേക്ക് വീഴുകയായിരുന്നു. പിറകെ വന്ന ബസ് ബ്രെക്കിട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വീഴുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി കുട്ടിയെ എടുത്തത്. സാരമായ പരിക്കില്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിടുകയായിരുന്നു.

TAGS :

Next Story