Quantcast

'പഠനത്തിൽ മിടുക്കൻ, ഫുട്ബോൾ കളിക്കാരൻ'; നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഷഹബാസ്

ഒരു നാടിന്‍റെയാകെ വേദനയാവുകയാണ് ഷഹബാസ്

MediaOne Logo

Web Desk

  • Updated:

    2025-03-01 12:42:49.0

Published:

1 March 2025 12:56 PM IST

Shahabas
X

കോഴിക്കോട്: താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്‍റെ വീട്ടിലെ കാഴ്ചകൾ ആരുടേയും കണ്ണ് നനയ്ക്കും. ഷഹബാസിനെക്കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം പറയാനുള്ളത് നല്ല കാര്യങ്ങൾ മാത്രം. ഒരു നാടിന്‍റെയാകെ വേദനയാവുകയാണ് ഷഹബാസ് .

എല്ലാവർക്കും പ്രിയപ്പെട്ടവനായ ഷഹബാസ്. പഠനത്തിൽ മിടുക്കൻ, നന്നായി ഫുട്ബോൾ കളിക്കും ഷഹബാസിനെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടാതെ വിതുമ്പുകയാണ് കൂട്ടുകാർ. വിദ്യാർഥികൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിലാണ് ഷഹബാസ് പോയതെന്ന് ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.

ആരുടേയും നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിൽ. ഷഹബാസിന് മൂന്ന് അനുജൻമാർ കൂടിയുണ്ട്. അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബം ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. കുടുംബം വാടക കൂലിപ്പണിക്കാരനായ ഷഹബാസിന്‍റെ പിതാവ് ഇക്ബാലിന്‍റെ മുന്നോട്ടുള്ള വെളിച്ചമാണ് കെട്ടുപോയത്.

പോസ്റ്റുമാർട്ടത്തിന് ശേഷം ഷഹബാസിന്‍റെ മൃതദേഹം തറവാട്ടു വീട്ടിലും കെടവൂർ മദ്രസയിലും പൊതുദർശനത്തിനു വയ്ക്കും. വൈകുന്നേരത്തോടെ കെടവൂർ ജുമാമസ്ജിദിൽ കബറടക്കും.



TAGS :

Next Story