Quantcast

'ഓന്‍റെ കണ്ണൊന്ന് പോയോക്ക്, കണ്ണൊന്നൂല്ല, കൂട്ടത്തല്ലിൽ ഓൻ മരിച്ചാലും വലിയ വിഷയോന്നുമില്ല'; വിദ്യാർഥികളുടെ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും ചാറ്റ്

MediaOne Logo

Web Desk

  • Updated:

    2025-03-01 05:04:17.0

Published:

1 March 2025 7:11 AM IST

school gang clash
X

കോഴിക്കോട്: താമരശ്ശേരി സംഘര്‍ഷത്തിൽ കൊല്ലപ്പെട്ട ഷഹാബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്ത്. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാൽ പ്രശ്നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റിൽ പറയുന്നു.

'' ഓന്‍റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല.കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും . കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത്'' എന്ന ചാറ്റാണ് പുറത്തുവന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണെന്നാണ് ചാറ്റിലൂടെ വ്യക്തമാകുന്നത്.

സംഘര്‍ഷത്തിൽ പരിക്കേറ്റ ഷഹാബാസ് ഇന്നലെ രാത്രി 12.30ഓടെയാണ് മരിച്ചത്. സ്വകാര്യ ട്യൂഷൻ സെന്‍ററിലെ ഫെയർവെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.



TAGS :

Next Story