Quantcast

സ്കൂള്‍ കലോത്സവം; മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ നടപടി, മുന്നറിയിപ്പുമായി കോടതി

സംഘാടന വീഴ്ച മൂലം മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-12-26 13:54:49.0

Published:

26 Dec 2022 7:23 PM IST

സ്കൂള്‍ കലോത്സവം; മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ നടപടി, മുന്നറിയിപ്പുമായി കോടതി
X

എറണാകുളം: സ്കൂള്‍ കലോത്സവങ്ങളിൽ സംഘാടന വീഴ്ച മൂലം മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. കലോൽസവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി മത്സരാർഥി സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഹരജിക്കാരുടെ അപ്പീലുകൾ തള്ളിയ അപ്പീൽ കമ്മിറ്റി തീരുമാനം പുന:പരിശോധിക്കാനും കോടതി ഉത്തരവിട്ടു.

TAGS :

Next Story